Malayalam Prayer Point - Serial No. 9

Malayalam Prayer Point - Serial No. 9
: :

 

ദൈവത്തിന് മഹത്വം

പ്രാര്‍ത്ഥനയ്ക്കും, സ്തോത്രത്തിനും

ആകയാല്‍ ഈ സംഭവിപ്പാനുള്ള എല്ലാറ്റിനും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നിൽപ്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന് സദാകാലവും ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ  (ലൂക്കൊസ് 21: 36)

PRAYER POINTS - (Serial No. 9)

I1.  ഹബക്കൂക്ക് 3:2 ആണ്ടുകള്‍ കഴിയും മുമ്പേ ദൈവം തന്‍റെ പ്രവര്‍ത്തിയെ ജീവിപ്പിച്ച് ക്രോധ ത്തിങ്കല്‍ കരുണ ഓര്‍ത്തിട്ട് പ്രവർത്തിയെ വെളിപ്പെടുത്തേണ്ടതിനായി പ്രാർത്ഥിക്കാം.

I2.  ഹബക്കൂക്ക് 2:14 നാം പ്രാപിപ്പാന്‍ പോകുന്ന യഹോവയുടെ മഹത്വത്തെ കുറിച്ചുള്ള ( 2 തെസ്സലോ നീക്യര്‍ 2:14) പരിജ്ഞാനത്താല്‍ നമ്മള്‍ പൂര്‍ണ്ണമായി നിറഞ്ഞിരിക്കുവാനായി പ്രാർത്ഥിക്കാം.

I3.  ഹബക്കൂക്ക് 3:3 യേശു തന്‍റെ മഹത്വത്തിന്‍റെ പ്രഭയോടെ വരുമ്പോള്‍ ആകാശം തേജസ്സിനാല്‍ മൂടപ്പെട്ടിട്ട്, ഭൂമിയെ നാം അവന്‍റെ സ്തുതിയാല്‍ നിറയ്ക്കുവാന്‍ ഇടയാകേണ്ടതിനായി പ്രാർത്ഥി ക്കാം.

I4.  സെഫന്യാവ് 2:3 യഹോവയുടെ ന്യായം പ്രവര്‍ത്തിക്കുന്ന സൗമ്യന്മാരായിരുന്ന് ദൈവത്തിന്‍റെ നീതിയും സൗമ്യതയും അന്വേഷിക്കുന്നവരായി യഹോവയുടെ കോപദിവസത്തില്‍ മറഞ്ഞിരി പ്പാനായി പ്രാർത്ഥിക്കാം.

I5.  സെഫന്യാവ് 3:9 നാം ദൈവനാമത്തെ വിളിച്ചപേക്ഷിച്ചു ഏകമനസ്സോടെ ദൈവത്തെ സേവിക്കേ ണ്ടതിന് ദൈവം നമുക്ക് ഒരു നിര്‍മ്മലമായുള്ള അധരം വരുത്തേണ്ടതിനായി പ്രാർത്ഥിക്കാം.

I6.  സെഫന്യാവ് 3:15,16 നമ്മുടെ രാജാവായ യഹോവ നമ്മുടെ മധ്യേയിരിക്കുന്നതിനാല്‍ നാം ഇനി അനര്‍ത്ഥം കാണാതെയും അധൈര്യപ്പെട്ട് ഭയപ്പെടാതെയും ജീവിക്കുവാനായി പ്രാർത്ഥിക്കാം.

I7.  ഹഗ്ഗായി 2:23 നാം ദൈവത്തിന്‍റെ ദാസരായിരുന്ന് ദൈവം നമ്മെ തെരഞ്ഞെടുത്ത്, തന്‍റെ കയ്യില്‍ ഒരു മുദ്രമോതിരമാക്കേണ്ടതിനായി പ്രാർത്ഥിക്കാം.

I8.  ഹഗ്ഗായി 2:7 സകല ജാതികളുടെയും മനോഹര വസ്തുവായ ക്രിസ്തു വരുമ്പോള്‍ ദൈവം തന്‍റെ ആലയമായ നമ്മുടെ ശരീരത്തെ മഹത്വപൂര്‍ണ്ണമാക്കേണ്ടതിനായി പ്രാർത്ഥിക്കാം.

I9.  സെഖര്യാവ് 2:5 ദൈവം നമുക്ക് ചുറ്റും തീ മതിലായിരുന്ന് നമ്മെ സൂക്ഷിച്ചിട്ട് തന്‍റെ മഹത്വം നമ്മുടെ നടുവില്‍ വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കാം.

I10.   സെഖര്യാവ് 3:4,5 ദൈവം നമ്മുടെ മുഷിഞ്ഞ വസ്ത്രമാകുന്ന അകൃത്യമൊക്കെയും നമ്മില്‍ നിന്ന് പോക്കിയിട്ട് നമ്മെ ഉത്സവവസ്ത്രം ധരിപ്പിച്ച് നീതിയിന്‍മുടി തലയില്‍ വെയ്ക്കേണ്ട തിനായി പ്രാർത്ഥിക്കാം.

I11.   മലാഖി 2:5 നാം ദൈവത്തെ ഭയപ്പെടേണ്ടതിനായി ദൈവം തന്‍റെ നിയമമായ ജീവനും സമാധാന വും നമുക്ക് തന്നിട്ട് നാം തന്‍റെ നാമത്തെ ഭയപ്പെട്ട് വിറയ്ക്കുന്നവരാകേണ്ടതിനായി പ്രാർത്ഥി ക്കാം.

I12.   മലാഖി 3:3 ദൈവം, ഊതികഴിക്കുന്നവനെപോലെയും ശുദ്ധിചെയ്യുന്നവനെപോലെയും ഇരുന്ന് നമ്മെ ശുദ്ധീകരിച്ചു നിര്‍മ്മലീകരിച്ചിട്ട് നാം നീതിയോടെ ജീവിക്കേണ്ടതിനായി പ്രാർത്ഥിക്കാം.

I13.   മലാഖി 3:10 ദൈവം ആകാശത്തിന്‍റെ കിളിവാതിലുകളെ തുറന്ന് സ്ഥലം പോരാതെ വരുവോളം നമ്മുടെ മേല്‍ അനുഗ്രഹം പകര്‍ന്നിട്ട് നാം ദൈവത്തെ അനുഭവിച്ചറിയുവാനായി പ്രാർത്ഥി ക്കാം.

I14.   മലാഖി 3: 17 ദൈവം ഉണ്ടാക്കുവാനുള്ള ദിവസത്തില്‍ നാം ദൈവത്തിന് ഒരു നിക്ഷേപമായി ത്തീര്‍ന്ന് നാം ദൈവത്താല്‍ ആദരിക്കപ്പെടേണ്ടതിനായി പ്രാർത്ഥിക്കാം.

I15.   മലാഖി 4:2 ദൈവനാമത്തെ ഭയപ്പെടുന്ന നമുക്ക് ദൈവം നീതിസൂര്യനായി രോഗോപശാന്തി യോടെ ഉദിച്ചിട്ട് നാം പശുകിടാക്കളെപ്പോലെ തുള്ളിച്ചാടുന്നവരാകുവാനായി പ്രാർത്ഥിക്കാം.