Malayalam Prayer Point - Serial No. 5

Malayalam Prayer Point - Serial No. 5
: :

ദൈവത്തിന് മഹത്വം

പ്രാര്‍ത്ഥനയ്ക്കും, സ്തോത്രത്തിനും

ആകയാല്‍ ഈ സംഭവിപ്പാനുള്ള എല്ലാറ്റിനും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നിൽപ്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന് സദാകാലവും ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ  (ലൂക്കൊസ് 21: 36)

PRAYER POINTS - (Serial No. 5)

E1. സങ്കീര്‍ത്തനം 20:5 ദൈവം നമ്മുടെ അപേക്ഷകള്‍ ഒക്കെയും നിവര്‍ത്തിച്ചിട്ട് നാം ജയത്തോടെ ഘോഷിച്ചുല്ലസിച്ച് ദൈവത്തിന്‍റെ നാമത്തില്‍ കൊടിയുയര്‍ത്തേണ്ടതിനായി പ്രാർത്ഥിക്കാം.

E2. സങ്കീര്‍ത്തനം 30:10,11 ദൈവം നമ്മുടെ അപേക്ഷകേട്ട് കരുണയുള്ള രക്ഷകനായിരുന്നിട്ട് നമ്മുടെ വിലാപത്തെ നൃത്തമാക്കി നമ്മെ സന്തോഷം ഉടുപ്പിക്കേണ്ടതിനായി പ്രാർത്ഥിക്കാം.

E3. സങ്കീര്‍ത്തനം 32:8 ദൈവം നമ്മെ ഉപദേശിച്ചു നടക്കേണ്ടുന്ന വഴി കാണിച്ചിട്ട് നമ്മുടെമേല്‍ ദൃഷ്ടിവെച്ചു നമുക്ക് ആലോചന പറഞ്ഞുതന്ന് വഴിനടത്തേണ്ടതിനായി പ്രാർത്ഥിക്കാം.

E4. സങ്കീര്‍ത്തനം 33:5 നാം നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നവരായിട്ട് നമ്മുടെ ദൈവമായ യഹോവ തന്‍റെ ദയകൊണ്ട് നമ്മെ നിറയ്ക്കേണ്ടതിനായി പ്രാർത്ഥിക്കാം.

E5. സങ്കീര്‍ത്തനം 34:19,20 നീതിമാന്മാരുടെ അസംഖ്യമാകുന്ന അനര്‍ത്ഥങ്ങളില്‍ നിന്ന് ദൈവം അവരെ വിടുവിച്ചിട്ട് അസ്ഥികൾ ഒന്നും ഒടിയാതവണ്ണം സൂക്ഷിക്കേണ്ടതിനായി പ്രാർത്ഥിക്കാം.

E6. സങ്കീര്‍ത്തനം 39:4 നമ്മുടെ ജീവിതയാത്രയില്‍ നാം ക്ഷണികരെന്ന് അറിയേണ്ടതിന് ദൈവം നമ്മുടെ അവസാനത്തെയും നമ്മുടെ ആയുസ്സ് എത്രയെന്നതിനേയും അറിയിക്കേണ്ടതിനായി പ്രാർത്ഥിക്കാം.

E7. സങ്കീര്‍ത്തനം 45:13,14 കുഞ്ഞാടിന്‍റെ കാന്തയായ നാം ദൈവത്താല്‍ വിശേഷവസ്ത്രങ്ങള്‍ ധരിപ്പിക്കപ്പെട്ട് അന്തപുരത്തിലെ രാജകുമാരിയായി ശോഭാപരിപൂര്‍ണ്ണയായി ദൈവസന്നിധി യില്‍ കൊണ്ടുവരപ്പെടുവാനായി പ്രാർത്ഥിക്കാം.

E8. സങ്കീര്‍ത്തനം 71:7,8 നമ്മുടെ വായ് എല്ലായ്പ്പോഴും ദൈവത്തിന്‍റെ സ്തുതിസ്തോത്രങ്ങള്‍ കൊണ്ടും പ്രശംസകൊണ്ടും നിറഞ്ഞിരുന്നിട്ട് നാം പലര്‍ക്കും ഒരത്ഭുതമാകേണ്ടതിനായി പ്രാർത്ഥിക്കാം.

E9. സങ്കീര്‍ത്തനം 81:10 യഥാര്‍ത്ഥമായി നാം ദൈവത്താല്‍ നിറയ്ക്കപ്പെടേണ്ടതിന് നമ്മുടെ വായ് വിസ്താരത്തില്‍ തുറന്നു ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നവരാകുവാനായി പ്രാർത്ഥിക്കാം.

E10.  സങ്കീര്‍ത്തനം 84:6 നാം ജീവിതത്തിലെ കണ്ണുനീര്‍താഴ്വരകളില്‍ക്കൂടി കടക്കുമ്പോള്‍ ദൈവം അതിനെ മുന്മഴയാല്‍ അനുഗ്രഹപൂര്‍ണമാക്കേണ്ടതിനായി പ്രാർത്ഥിക്കാം.

E11.  സങ്കീര്‍ത്തനം 91:16 ദൈവം നമുക്ക് ദീര്‍ഘായുസ്സുകൊണ്ട് തൃപ്തി വരുത്തിയിട്ട് തന്‍റെ നിത്യരക്ഷ യെ നമുക്ക് കാണിച്ചു തരേണ്ടതിനായി പ്രാർത്ഥിക്കാം.

E12.  സങ്കീര്‍ത്തനം 103:3,4 ദൈവം നമ്മുടെ അകൃത്യമൊക്കെയും മോചിച്ചിട്ട് സകല രോഗങ്ങളെയും സൗഖ്യമാക്കി ജീവനെ നാശത്തില്‍നിന്ന് വിടുവിക്കേണ്ടതിനായി പ്രാർത്ഥിക്കാം.

E13.  സങ്കീര്‍ത്തനം 103:5 നമ്മുടെ യൗവ്വനം കഴുകനെപ്പോലെ പുതുക്കി വരത്തക്കവണ്ണം ദൈവം നമ്മുടെ വായ്ക്കു നന്മകൊണ്ട് തൃപ്തിവരുത്തേണ്ടതിനായി പ്രാർത്ഥിക്കാം.

E14.  സങ്കീര്‍ത്തനം 104:24 ദൈവം തന്‍റെ ജ്ഞാനത്തോടെയുള്ള പ്രവര്‍ത്തികള്‍ നമ്മില്‍ പെരുക്കിയിട്ടു സകലദൈവപ്രവൃത്തികളാലും നാം നിറഞ്ഞവരാകേണ്ടതിനായി പ്രാർത്ഥിക്കാം.

E15.  സങ്കീര്‍ത്തനം 107:6,7 ദൈവം നമ്മുടെ നിലവിളി കേട്ട് ഞെരുക്കങ്ങളില്‍ നിന്ന് വിടുവിച്ചിട്ട് നാം പാര്‍പ്പാന്‍ തക്ക പട്ടണത്തില്‍ ചെല്ലേണ്ടതിന് ദൈവം നമ്മെ ചൊവ്വെയുള്ള വഴിയില്‍ നടത്തേണ്ട തിനായി പ്രാർത്ഥിക്കാം.