Malayalam Prayer Point - Serial No. 15

Malayalam Prayer Point - Serial No. 15
: :

ദൈവത്തിന് മഹത്വം

പ്രാര്‍ത്ഥനയ്ക്കും, സ്തോത്രത്തിനും

ആകയാല്‍ ഈ സംഭവിപ്പാനുള്ള എല്ലാറ്റിനും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നിൽപ്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന് സദാകാലവും ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ  (ലൂക്കൊസ് 21: 36)

PRAYER POINTS - (Serial No. 15)

O1.      എബ്രായർ 9:9 നമ്മുടെ മനസാക്ഷിയിൽ പൂർണ്ണസമാധാനം വരുത്തുവാൻ തക്കതായ വഴിപാടും യാഗവുമായി നമ്മെത്തന്നെ സമർപ്പിച്ച് ദൈവത്തെ ആരാധിക്കുവാനായി പ്രാർത്ഥിക്കാം.

O2.      എബ്രായർ 12:1 നാം വിശ്വാസത്തിൽ സമ്പന്നരാകതക്കവണ്ണം വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ കർത്താവ് നമ്മുടെ വിശ്വാസം പൂർണ്ണമാക്കി തരേണ്ടതിനായി പ്രാർത്ഥിക്കാം.

O3.      എബ്രായർ 13:21 നമ്മെ ദൈവ ഇഷ്ടം ചെയ്യുവാൻ തക്കവണ്ണം എല്ലാ നന്മയിലും യഥാസ്ഥാന പ്പെടുത്തി, ദൈവത്തിനു പ്രസാദമുള്ളതു യേശുക്രിസ്തു മുഖാന്തരം നമ്മിൽ  നിവർത്തിക്കേണ്ട തിനായി പ്രാർത്ഥിക്കാം.

O4.      യാക്കോബ് 1:4 നമ്മുടെ ജീവിതത്തിൽ സ്ഥിരതയ്ക്ക് തക്കപ്രവർത്തി ഉണ്ടായിട്ട് നാമെല്ലാവരും ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിനായി പ്രാർത്ഥിക്കാം.

O5.      യാക്കോബ് 1:17 എല്ലാ നല്ല ദാനവും തികഞ്ഞ വരമൊക്കെയും ഉയരത്തിൽ നിന്നു വെളിച്ച ങ്ങളുടെ പിതാവിൽ നിന്നു നമുക്ക് ലഭിക്കേണ്ടതിനായി പ്രാർത്ഥിക്കാം. 

O6.      യാക്കോബ് 2:22 അബ്രാഹാമിനെപ്പോലെ നമ്മുടെ പ്രവർത്തിയോടുകൂടെ വിശ്വാസം വ്യാപരി ച്ചിട്ട് പ്രവർത്തിയാൽ നമ്മുടെ വിശ്വാസം പൂർണ്ണമാകേണ്ടതിനായി പ്രാർത്ഥിക്കാം. 

O7.      യാക്കോബ് 3:17 ഉയരത്തിൽ നിന്നുള്ള ജ്ഞാനത്താൽ നമ്മൾ നിർമ്മലരായി സമാധാനവും ശാന്തതയും അനുസരണവും ഉള്ളവരായി കരുണയും സൽഫലവും നിറഞ്ഞവരാകേണ്ടതി നായി പ്രാർത്ഥിക്കാം.

O8.      1 പത്രോസ് 1:13 നാം മനസ്സുറപ്പിച്ച് നിർമ്മദരായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ നമുക്ക് വരുവാനുള്ള കൃപയിൽ പൂർണ്ണപ്രത്യാശ വെക്കുന്നവരാകുവാനായി പ്രാർത്ഥിക്കാം.

O9.      1 പത്രോസ് 2:18 നാം സകല മനുഷ്യർക്കും വിശേഷാൽ മൂർഖൻമാർക്കും കൂടെ കീഴടങ്ങിയിരി ക്കത്തക്കവണ്ണം പൂർണ്ണഭയത്തോടെ ജീവിക്കുന്നവർ ആകുവാനായി പ്രാർത്ഥിക്കാം.

O10.       1 പത്രോസ് 4:11 എല്ലാറ്റിലും ദൈവം യേശുക്രിസ്തുമൂലം മഹത്വപ്പെടുവാൻ ഇടയാകുമാറ് എല്ലാ ശുശ്രൂഷകർക്കും തങ്ങളുടെ ശുശ്രൂഷകളെ ചെയ്യുവാൻ  ദൈവം പ്രാപ്തി നല്കേണ്ടതിനായി പ്രാർത്ഥിക്കാം.

O11.       2 പത്രോസ് 1:3 നമ്മെ വിളിച്ച ദൈവത്തിന്റെ പരിജ്ഞാനത്താൽ തന്റെ ദിവ്യശക്തി ജീവനും ഭക്തിക്കും വേണ്ടിയതൊക്കെയും നമുക്ക് ദാനമായി നല്കേണ്ടതിനായി പ്രാർത്ഥിക്കാം.

O12.       1 യോഹന്നാൻ 2:5 നാം ദൈവത്തിൽ ഇരിക്കുന്നവരെന്ന് അറിയത്തക്കവണ്ണം ദൈവവചനം പ്രമാണിക്കുന്നവരായിരുന്ന് വാസ്തവമായി ദൈവസ്നേഹം നമ്മിൽ തികയേണ്ടതിനായി പ്രാർത്ഥിക്കാം. 

O13.       1 യോഹന്നാൻ 4:12 ആരും ഒരുനാളും കണ്ടിട്ടില്ലാത്ത ദൈവം നമ്മിൽ  വസിക്കത്തക്കവണ്ണം നാം അന്യോന്യം സ്നേഹിക്കുന്നവരായിരുന്ന്  ദൈവസ്നേഹം നമ്മിൽ തികഞ്ഞു വരേണ്ടതിനായി പ്രാർത്ഥിക്കാം.

O14.       യൂദാ 1:24 വീഴാതവണ്ണം നമ്മെ സൂക്ഷിക്കുന്ന ശക്തനായ ദൈവം തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിർത്തേണ്ടതിനായി പ്രാർത്ഥിക്കാം.

O15.       വെളിപ്പാട് 3:2 നാം ഉണർന്ന് നമ്മുടെ ചാവാറായ ശേഷിപ്പുകളെ ശക്തീകരിച്ചു കൊണ്ട് നമ്മുടെ പ്രവർത്തികൾ ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണതയുള്ളതാകേണ്ടതിനായി പ്രാർത്ഥിക്കാം.