Malayalam Prayer Point - Serial No. 1

Malayalam Prayer Point - Serial No. 1
: :

 

ദൈവത്തിന് മഹത്വം

പ്രാര്‍ത്ഥനയ്ക്കും, സ്തോത്രത്തിനും

ആകയാല്‍ ഈ സംഭവിപ്പാനുള്ള എല്ലാറ്റിനും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നിൽപ്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന് സദാകാലവും ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ.  (ലൂക്കൊസ് 21: 36)

PRAYER POINTS - (Serial No. 1)

A1.  ഉല്പത്തി 12:2 ദൈവം നമ്മെ അനുഗ്രഹിച്ചിട്ട് നാം ഒരു അനുഗ്രഹമായി ദേശത്ത് ദൈവം നമ്മുടെ പേര് വലുതാക്കേണ്ടതിനും യഹോവയിൽ അനുഗ്രഹിക്കപ്പെട്ടവരാകേണ്ടതിനുമായി പ്രാർത്ഥിക്കാം.  

A2.  ഉല്പത്തി 24:31 യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരെ എന്ന് യേശു നമ്മെ വിളിച്ചിട്ട് (മത്തായി  25:34) താൻ നമുക്കായി ഒരുക്കുന്ന സ്ഥലത്ത് (യോഹന്നാൻ14: 3) നമ്മെ തന്റെ അടുക്കൽ ചേർത്തു കൊള്ളേണ്ടതിനായി പ്രാർത്ഥിക്കാം.

A3.  ഉല്പത്തി 25:8 നമ്മുടെ ജീവിതത്തിൽ നാം വയോധികരായി കാലസമ്പൂർണ്ണരായി (എഫെസ്യർ  4:12) നല്ല വാർദ്ധക്യത്തിൽ മരണപ്പെട്ടു ദൈവത്തോട് ചേരേണ്ടതിനായി പ്രാർത്ഥിക്കാം.

A4.  ഉല്പത്തി 27:28 ദൈവം തന്റെ അനുഗ്രഹമായ ആകാശത്തിലെ മഴയും ഭൂമിയുടെ പുഷ്ടിയും നമു ക്ക് നൽകി അനവധിയായി നമ്മെ അനുഗ്രഹിക്കേണ്ടതിനായി പ്രാർത്ഥിക്കാം.

A5.  ഉല്പത്തി 28:15 ദൈവം നമ്മെ കൈവിടാതെ നമ്മോടുകൂടെയിരുന്ന് നാം പോകുന്നിടത്തൊക്കെ യും നമ്മെ കാത്തു നമ്മോട് അരുളിചെയ്തതൊക്കെയും നിവർത്തിക്കേണ്ടതിനായി പ്രാർത്ഥി ക്കാം.

A6. ഉല്പത്തി 30:30 നാം കാൽ വയ്ക്കുന്നിടത്തൊക്കെയും ദൈവം നമ്മെ അനുഗ്രഹിച്ചിട്ട് നമക്കുള്ള സകലത്തെയും അത്യന്തം വർദ്ധിപ്പിക്കേണ്ടതിനായി പ്രാർത്ഥിക്കാം.

A7. പുറപ്പാട് 20:24 ദൈവം തന്റെ നാമത്തിന്റെ സ്മരണ സ്ഥാപിക്കുന്ന ഏതു സ്ഥലത്തും (മത്താ 18:20) നമ്മുടെ അടുക്കൽ വന്ന് നമ്മെ അനുഗ്രഹിക്കേണ്ടതിനായി പ്രാർത്ഥിക്കാം.

A8. പുറപ്പാട് 31: 5 ദൈവം തന്റെ ദിവ്യാത്മാവിനാൽ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർത്ഥ്യവും കൊണ്ടു നമ്മെ പൂർണ്ണമായി നിറയ്ക്കേണ്ടതിനായി പ്രാർത്ഥിക്കാം.

A9.  പുറപ്പാട് 33:11 ഒരുത്തൻ തന്റെ സ്നേഹിതനോട് സംസാരിക്കുന്നതുപോലെ ദൈവം നമ്മോട് അഭിമുഖമായും സ്പഷ്ടമായും സംസാരിച്ചിട്ട് (സംഖ്യ 12:8) നാം ദൈവത്തെ കാണേണ്ടതിനായി പ്രാർത്ഥിക്കാം.

A10. ലേവ്യാപുസ്തകം 16:12 ദൈവം നമ്മെ ആത്മീക തീക്ഷ്ണതയാകുന്ന തീക്കനലിനാൽ നിറച്ചിട്ട് നാം  പ്രാർത്ഥനാജീവിതമാകുന്ന ധൂപവർഗ്ഗചൂർണ്ണവുമായി (വെളിപ്പാട് 5:8) തിരുസന്നിധിയിൽ വരേ ണ്ടതിനായി പ്രാർത്ഥിക്കാം.

A11. സംഖ്യാപുസ്തകം 6:5 ജീവിതകാലം എല്ലാം യഹോവയ്ക്ക് വിശുദ്ധരായി നാസീർവ്രതസ്ഥരായി നമ്മുടെ സമർപ്പണകാലം വിശ്വസ്തതയോടെ തികയ്ക്കേണ്ടതിനായി പ്രാർത്ഥിക്കാം.

A12. സംഖ്യാപുസ്തകം 14:24 നാം സ്വർഗ്ഗകനാനിൽ ചെന്നെത്തുവാനായി നമുക്ക് വേറൊരു സ്വഭാവമു ണ്ടായിട്ട് അനുസരണത്തിന്റെ പൂർണ്ണതയോടെ ജീവിക്കുവാനായി പ്രാർത്ഥിക്കാം.

A13. സംഖ്യാപുസ്തകം 32:11 യോശുവയെയും കാലേബിനെയും പോലെ നാമും ദൈവത്തോട് പൂർണ്ണ മായി പറ്റിനിൽക്കുന്നവരായി, വാഗ്ദത്തദേശം കാണേണ്ടതിനായി പ്രാർത്ഥിക്കാം.

A14. ആവർത്തനപുസ്തകം 6:11 നമ്മുടെ വീടുകൾ ദൈവം നിറയ്ക്കുന്ന സകല സമ്പത്തു കൊണ്ടും (ഇയ്യോ 22:18) നന്മകൾ കൊണ്ടും നിറഞ്ഞു വന്നിട്ടു നാം തൃപ്തരായി ജീവിക്കേണ്ടതിനായി പ്രാർത്ഥിക്കാം.

A15. ആവർത്തനപുസ്തകം 8:18 ദൈവം പിതാക്കന്മാരോടു സത്യം ചെയ്ത തന്റെ നിയമം നമ്മോടു ഉറപ്പിക്കേണ്ടതിനും നമുക്ക് സമ്പത്തുണ്ടാകുവാൻ തക്ക ശക്തി തരേണ്ടതിനായി പ്രാർത്ഥിക്കാം.