Malayalam Prayer Point - Serial No. 10
ദൈവത്തിന് മഹത്വം
പ്രാര്‍ത്ഥനയ്ക്കും, സ്തോത്രത്തിനും
ആകയാല്‍ ഈ സംഭവിപ്പാനുള്ള എല്ലാറ്റിനും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നിൽപ്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന് സദാകാലവും ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ (ലൂക്കൊസ് 21: 36)
PRAYER POINTS - (Serial No. 10)
J1. മത്തായി 5:48 നമ്മുടെ സ്വർഗ്ഗീയ പിതാവ് സൽഗുണപൂർണ്ണനായിരിക്കുന്നതു പോലെ നാമും സൽഗുണപൂർണ്ണരായി സ്വർഗ്ഗസ്ഥനായ പിതാവിന് പുത്രന്മാരാകേണ്ടതിനായി പ്രാർത്ഥിക്കാം.
J2. മത്തായി 5:16 മനുഷ്യർ നമ്മുടെ നല്ലപ്രവർത്തികളെ കണ്ടിട്ട് (സങ്കീർത്തനം 72:19) സകല മനുഷ്യരും ദൈവത്തിന്റെ മഹത്വമുള്ള നാമത്തെ എന്നേക്കും വാഴ്ത്തിയിട്ട് ദേശം ദൈവത്തി ന്റെ മഹത്വം കൊണ്ട് നിറയുമാറാകേണ്ടതിനായി പ്രാർത്ഥിക്കാം.
J3. മത്തായി 19:21 നാം ഈ ഭൂമിയിൽ സ്വന്തമായതൊന്നുമില്ലാത്ത അന്യരും പരദേശികളുമായി യേശുവിനെ പിൻഗമിച്ചിട്ട് എല്ലാവരും സൽഗുണപൂർണ്ണരായി നിത്യജീവനെ പ്രാപിക്കുവാനായി പ്രാർത്ഥിക്കാം.
J4.. മത്തായി 28:20 യേശു തന്റെ വാഗ്ദത്ത പ്രകാരം ലോകാവസാനത്തോളം എല്ലാ നാളും നമ്മോടു കൂടെ ഇരിക്കുന്നതിനാൽ നാം അനേകരെ ശിഷ്യരാക്കുവാനായി പ്രാർത്ഥിക്കാം.
J5. ലൂക്കൊസ് 1:74 നമ്മുടെ ആയുഷ്കാലമൊക്കെയും ഭയം കൂടാതെ തിരുമുമ്പിൽ നീതിയിലും വിശുദ്ധിയിലും ദൈവത്തെ ആരാധിപ്പാൻ ദൈവം നമുക്ക് കൃപ നല്കേണ്ടതിനായി പ്രാർത്ഥി ക്കാം.
J6. ലൂക്കൊസ് 4:1 ഈ മരുഭൂമിയാത്രയിൽ നമ്മുടെ ജീവിതം എല്ലായ്പ്പോഴും പരിശുദ്ധാത്മാവ് നിറഞ്ഞതായി ദൈവാത്മാവ് നമ്മെ നിത്യതയോളം വഴിനടത്തേണ്ടതിനായി പ്രാർത്ഥിക്കാം.
J7. ലൂക്കൊസ് 5:26 അതിശയമായി പ്രവർത്തിക്കുന്ന ദൈവത്തിന്റെ അപൂർവ്വ കാര്യങ്ങളെ കണ്ടിട്ട് നാം വിസ്മയം പൂണ്ട് ദൈവത്തെ മഹത്വപ്പെടുത്തി ദൈവഭയം നിറഞ്ഞവരാകുവാനായി പ്രാർത്ഥിക്കാം.
J8. യോഹന്നാൻ 1:14 യേശുവിനെപ്പോലെ നാമും ഈ ഭൂമിയിൽ പാർക്കുമ്പോൾ നമ്മുടെ ജീവിതം കൃപയും സത്യവും നിറഞ്ഞതായി തേജസ്സോടെ കാണപ്പെടുവാനായി പ്രാർത്ഥിക്കാം.
J9. യോഹന്നാൻ 4:34 നമ്മുടെ യേശുവിനെപ്പോലെ നാമും അയക്കപ്പെട്ടവരായി ദൈവത്തിന്റെ ഇഷ്ടംചെയ്തു അവന്റെ പ്രവർത്തി തികയ്ക്കുന്നത് നമ്മുടെ ആഹാരമാക്കുവാനായി പ്രാർത്ഥി ക്കാം.
J10. യോഹന്നാൻ 6:37 നാം ദൈവത്താൽ യേശുവിനു കൊടുക്കപ്പെട്ടവരായി യേശുവിന്റെ അടു ക്കൽ ചെന്നിട്ടു യേശു നമ്മെ ഒരുനാളും തള്ളിക്കളയാതിരിക്കേണ്ടതിനായി പ്രാർത്ഥിക്കാം.
J11. യോഹന്നാൻ 14:13,14 നാം യേശുവിന്റെ നാമത്തിൽ യേശുവിനോട് അപേക്ഷിക്കുന്നതൊ ക്കെയും പിതാവ് പുത്രനിൽ മഹത്വപ്പെടുത്തേണ്ടതിനായി യേശു നമുക്ക് ചെയ്ത് തരേണ്ടതിനായി പ്രാർത്ഥിക്കാം.
J12. യോഹന്നാൻ 14:26 പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥൻ സകലവും നമുക്ക് ഉപദേശിച്ചു തരികയും യേശു പറഞ്ഞതൊക്കെയും നമ്മെ ഓർമ്മപ്പെടുത്തുകയും ചെയ്യേണ്ടതിനായി പ്രാർത്ഥിക്കാം.
J13. യോഹന്നാൻ 15:2,3 നാം ദൈവത്തിന് അധികം ഫലം കായ്ക്കുവാനായി നമ്മെ ചെത്തി വെടിപ്പാക്കേണ്ടതിന്, നാം ശുദ്ധരാകത്തക്കവണ്ണം യേശു നമ്മോട് വചനം സംസാരിക്കേണ്ടതി നായി പ്രാർത്ഥിക്കാം.
J14. യോഹന്നാൻ 15:11 യേശുവിന്റെ സന്തോഷം നമ്മിൽ ഇരിക്കുവാനായി യേശു നമ്മോട് സംസാരിച്ചിട്ട് അതിനാൽ നമ്മുടെ സന്തോഷം പൂർണ്ണമാകേണ്ടതിന് നാം അവന്റെ കല്പനകൾ പ്രമാണിക്കുവാനായി പ്രാർത്ഥിക്കാം.
J15. യോഹന്നാൻ 16:24 നാം യേശുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും ദൈവം നമുക്ക് നല്കിയിട്ട് അതിനാൽ നമ്മുടെ സന്തോഷം പൂർണ്ണമാകേണ്ടതിനായി പ്രാർത്ഥിക്കാം.
Administrator