Malayalam Prayer Point - Serial No. 14
ദൈവത്തിന് മഹത്വം
പ്രാര്‍ത്ഥനയ്ക്കും, സ്തോത്രത്തിനും
ആകയാല്‍ ഈ സംഭവിപ്പാനുള്ള എല്ലാറ്റിനും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നിൽപ്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന് സദാകാലവും ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ (ലൂക്കൊസ് 21: 36)
PRAYER POINTS - (Serial No. 14)
N1. കൊലോസ്യർ 3:13,14 നമ്മുടെ കർത്താവ് ചെയ്തതുപോലെ നാമും തമ്മിൽ ക്ഷമിച്ചുകൊണ്ടു എല്ലാറ്റിനും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിക്കുന്നവർ ആകുവാനായി പ്രാർത്ഥിക്കാം.
N2. കൊലോസ്യർ 4:12 പ്രാർത്ഥനയിൽ പോരാടുന്നതിനാൽ നമ്മൾ തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയവുമുള്ളവരായി നിൽക്കേണ്ടതിനായി പ്രാർത്ഥിക്കാം.
N3. 1തെസ്സലോനിക്യർ 5:23 സമാധാനത്തിന്റെ ദൈവം തന്നെ നാം ഏറ്റുപറയുന്ന സകല പാപവും ക്ഷമിച്ച് സകല അനീതിയും പോക്കി നമ്മെ മുഴുവനും ശുദ്ധീകരിക്കുവാനായി (1 യോഹന്നാൻ 1:9) പ്രാർത്ഥിക്കാം.
N4. 1തെസ്സലോനിക്യർ 5:23 നമ്മുടെ ആത്മാവും പ്രാണനും ദേഹവും മുഴുവനും യേശുക്രിസ്തു വിന്റെ പ്രത്യക്ഷതയിൽ കുറ്റമറ്റതായിരിക്ക തക്കവണ്ണം സൂക്ഷിക്കേണ്ടതിനായി പ്രാർത്ഥിക്കാം.
N5. 1തെസ്സലോനിക്യർ 5:24 നമ്മെ വിളിക്കുന്ന വിശ്വസ്തനായ ദൈവം തന്റെ വിളിയാലുള്ള ഉദ്ദേശങ്ങളെ നമ്മിൽ വിശ്വസ്തതയോടെ നിവൃത്തിയാക്കേണ്ടതിനായി പ്രാർത്ഥിക്കാം.
N6. 2 തെസ്സലോനിക്യർ 1:12 ദൈവം തന്റെ വിളിക്ക് നമ്മെ യോഗ്യരായിയെണ്ണി സൽഗുണത്തി ലുള്ള സകല താല്പര്യവും വിശ്വാസത്തിന്റെ പ്രവർത്തിയും ശക്തിയോടെ നമ്മിൽ പൂർണ്ണമാ ക്കിത്തരേണ്ടതിനായി പ്രാർത്ഥിക്കാം.
N7. 1 തിമൊഥെയൊസ് 2:11 നാം ദൈവസന്നിധിയിൽ മൌനമായിരുന്നു യേശുവിന്റെ നുകം ഏറ്റു കൊണ്ട് (മത്തായി 11:29) പൂർണ്ണ അനുസരണത്തോടെ യേശുവിൽ നിന്ന് പഠിക്കുവാൻ ഇടയാകേ ണ്ടതിനായി പ്രാർത്ഥിക്കാം.
N8. 1 തിമൊഥെയൊസ് 3:4 ക്രിസ്തീയ ജീവിതത്തിൽ നമ്മെത്തന്നെ നന്നായി ഭരിക്കുന്നവരും നാം പൂർണ്ണ ഗൌരവത്തോടെ അനുസരണത്തിൽ ജീവിക്കുന്നവരാകുവാനായി പ്രാർത്ഥിക്കാം.
N9. 1 തിമൊഥെയൊസ് 5:2 നമ്മുടെ കർത്താവ് നിർമ്മലനായിരിക്കുന്നതുപോലെ (1 യോഹന്നാൻ 3:3) നാമും നമ്മുടെ ജീവിതത്തിൽ പൂർണ്ണനിർമ്മലതയോടെ ജീവിക്കുവാനായി പ്രാർത്ഥിക്കാം.
N10. 2 തിമൊഥെയൊസ് 3:16 ദൈവശ്വാസീയമായ എല്ലാ തിരുവെഴുത്തുകളാലും ദൈവത്തിന്റെ മനുഷ്യരായ നാം സകല സൽപ്രവർത്തികൾക്കും വകപ്രാപിച്ചു തികഞ്ഞവരാകേണ്ടതിനായി പ്രാർത്ഥിക്കാം.
N11. 2 തിമൊഥെയൊസ് 4:7 നീതിയുടെ കിരീടം പ്രാപിക്കത്തക്കവണ്ണം നമ്മുടെ ജീവിതത്തിൽ നാം നല്ല പോർ പൊരുതു വിശ്വാസം കാത്തുകൊണ്ട് നമ്മുടെ ഓട്ടം തികയ്ക്കേണ്ടതിനായി പ്രാർത്ഥി ക്കാം.
N12. തീത്തോസ് 3:2 ആരെക്കുറിച്ചും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തൻമാരായി സകല മനുഷ്യരോടും പൂർണ്ണ സൌമ്യത കാണിക്കുന്നവർ ആകുവാനായി പ്രാർത്ഥിക്കാം.
N13. എബ്രായർ 2:10; 5:8 നമ്മുടെ യേശുവിനെപ്പോലെ നാം അനുഭവിക്കുന്ന കഷ്ടങ്ങളാൽ അനു സരണം പഠിച്ചു തികഞ്ഞവരായി തേജസ്സിലേക്ക് നടത്തപ്പെടുവാനായി പ്രാർത്ഥിക്കാം.
N14. എബ്രായർ 6:11 നാം ഓരോരുത്തരും അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കുന്ന വരായി നമ്മുടെ പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിക്കുന്നവരാകുവാനായി പ്രാർത്ഥിക്കാം.
N15. എബ്രായർ 7:25 നമ്മുടെ യേശു സദാ ജീവിക്കുന്നവനായി നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്ന വൻ ആകയാൽ നാം പൂർണ്ണരക്ഷ പ്രാപിക്കുവാൻ പ്രാപ്തരാകേണ്ടതിനായി പ്രാർത്ഥിക്കാം.
Administrator