Malayalam Prayer Point - Serial No. 7

Malayalam Prayer Point - Serial No. 7
: :

 

ദൈവത്തിന് മഹത്വം

പ്രാര്‍ത്ഥനയ്ക്കും, സ്തോത്രത്തിനും

ആകയാല്‍ ഈ സംഭവിപ്പാനുള്ള എല്ലാറ്റിനും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നിൽപ്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന് സദാകാലവും ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ  (ലൂക്കൊസ് 21: 36)

PRAYER POINTS - (Serial No. 7)

G1.      യെശയ്യാവ് 33:5,6 നാം ഉന്നതരായി ജീവിക്കുവാന്‍ തക്കവണ്ണം ദൈവം നമ്മെ ന്യായവും നീതിയും കൊണ്ട് നിറച്ചിട്ട് നമ്മുടെ കാലത്ത് സ്ഥിരതയും രക്ഷാസമൃദ്ധിയും ജ്ഞാന പരിജ്ഞാനങ്ങളും ഉണ്ടായി യഹോവാഭക്തി നമ്മുടെ നിക്ഷേപമായിരിക്കേണ്ടതിനായി പ്രാർത്ഥിക്കാം.

G2.      യെശയ്യാവ് 41:10 ദൈവം നമ്മുടെ ദൈവമായി നമ്മോടുകൂടെയിരുന്ന് നമ്മെ ശക്തീകരിച്ച് സഹായിച്ച് തന്‍റെ നീതിയുള്ള വലങ്കൈകൊണ്ട് നമ്മെ താങ്ങേണ്ടതിനായി പ്രാർത്ഥിക്കാം.

G3.      യെശയ്യാവ് 44:26 തന്‍റെ ദാസന്‍റെ വചനം നിവര്‍ത്തിച്ച് തന്‍റെ ദൂതന്മാരുടെ ആലോചന അനുഷ്ഠി ക്കുന്ന ദൈവം നമ്മുടെ സഭയിലെ ഇടിവുകള്‍ നന്നാക്കിപണിതു വിശ്വാസികളെ കൊണ്ട് നിറക്കേണ്ടതിനായി പ്രാർത്ഥിക്കാം.

G4.      യെശയ്യാവ് 45:2 ദൈവം നമുക്ക് മുമ്പായി ചെന്ന് ദുര്‍ഘടങ്ങളെ നിരപ്പാക്കി ഇരുമ്പോടാമ്പലുകളെ ഖണ്ഡിച്ച് താമ്രവാതിലുകളെ തകര്‍ക്കേണ്ടതിനായി പ്രാർത്ഥിക്കാം.

G5.      യെശയ്യാവ് 50:3 യിസ്രായേലിന്‍റെ ദൈവം നമ്മെ പേര്‍ചൊല്ലി വിളിച്ചുവെന്ന് നാം അറിയേണ്ട തിന് ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും നമുക്ക് തരേണ്ടതി നായി പ്രാർത്ഥിക്കാം.

G6.      യെശയ്യാവ് 50:4 തളര്‍ന്നിരിക്കുന്നവരെ വാക്കുകൊണ്ട് താങ്ങുവാന്‍ അറിയേണ്ടതിന് കര്‍ത്താവ് നമുക്ക് ശിഷ്യന്മാരുടെ നാവ്ڔതന്നു രാവിലെ തോറും നമ്മെ ഉണര്‍ത്തേണ്ടതിനായി പ്രാർത്ഥി ക്കാം.

G7.      യെശയ്യാ 62:7 നാം ദൈവത്തെ ഓര്‍മ്മിപ്പിച്ച് പ്രാര്‍ത്ഥിക്കുന്നതിനേറ്റവണ്ണം ദൈവം നമ്മുടെ ജീവിതത്തെ യഥാസ്ഥാനപ്പെടുത്തി ഭൂമിയില്‍ അതിനെ പ്രശംസാവിഷയമാക്കേണ്ടതിനായി പ്രാർത്ഥിക്കാം.

G8.      യിരെമ്യാവ് 11:4,5 നാം ദൈവത്തിന്‍റെ ജനവും ദൈവം നമുക്ക് ദൈവവുമാകുവാന്‍, പിതാക്കന്മാ രോടുള്ള പാലും തേനും ഒഴുകുന്നദേശം കൊടുക്കുമെന്ന സത്യം, ദൈവം നമുക്കായി നിവര്‍ത്തി ക്കേണ്ടതിനായി പ്രാർത്ഥിക്കാം.

G9.      യിരെമ്യാവ് 31:3,4 നിത്യസ്നേഹം കൊണ്ട് ദൈവം നമ്മെ സ്നേഹിച്ചിരിക്കയാല്‍ ദൈവം നമുക്ക് ദയ ദീര്‍ഘമാക്കിയിട്ട് നാം അഭിവൃദ്ധി പ്രാപിക്കേണ്ടതിനായി പ്രാർത്ഥിക്കാം.

G10. യിരെമ്യാവ് 32:38,39 നമുക്കും നമ്മുടെ മക്കള്‍ക്കും ഗുണം വരത്തക്കവണ്ണം നാം എന്നേക്കും ദൈവത്തെ ഭയപ്പെടേണ്ടതിന് ദൈവം നമുക്ക് ഏകമനസ്സും ഏകമാര്‍ഗ്ഗവും നല്‍കേണ്ടതിനായി പ്രാർത്ഥിക്കാം.

G11. യിരെമ്യാവ് 32:40 ദൈവത്തിങ്കലുള്ള ഭക്തി ദൈവം നമ്മുടെ ഹൃദയത്തിലാക്കിയിട്ട് നാം ദൈവ ത്തെ വിട്ടുമാറാതിരിപ്പാനായും ദൈവം നമ്മെ വിട്ടുപിരിയാതെ നമുക്ക് നന്മചെയ്തു കൊണ്ടിരി ക്കുവാനുമായി പ്രാർത്ഥിക്കാം.

G12. യിരെമ്യാവ് 33:3 നാം ദൈവത്തെ വിളിച്ചപേക്ഷിച്ചിട്ട് ദൈവം നമുക്ക് ഉത്തരമരുളി നാമറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ നമ്മോടറിയിക്കേണ്ടതിനായി പ്രാർത്ഥിക്കാം.

G13. യിരെമ്യാവ് 33:6 ദൈവം രോഗശാന്തിയും ആരോഗ്യവും വരുത്തിയിട്ട് നമ്മെ സൗഖ്യമാക്കി സമാധാനത്തിന്‍റെയും സത്യത്തിന്‍റെയും സമൃദ്ധി നമുക്ക് വെളിപ്പെടുത്തേണ്ടതിനായി പ്രാർത്ഥി ക്കാം.

G14. യിരെമ്യാവ് 42:2 നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം നാം നടക്കേണ്ടുന്ന വഴിയും നമ്മള്‍ ചെയ്യേ ണ്ടുന്ന കാര്യവും നമ്മോട് അറിയിക്കേണ്ടതിനായി പ്രാർത്ഥിക്കാം.

G15. വിലാപങ്ങള്‍ 3:56,57 ദൈവം നമ്മുടെ നെടുവീര്‍പ്പിനും നിലവിളിക്കും ചെവി പൊത്തി ക്കളയാതെ നമ്മുടെ പ്രാര്‍ത്ഥനക്കേട്ട് നമ്മോട് അടുത്ത് വന്ന് ഭയപ്പെടേണ്ടാ എന്ന് ڔപറയേണ്ടതി നായി പ്രാർത്ഥിക്കാം.