Malayalam Prayer Point - Serial No. 11

Malayalam Prayer Point - Serial No. 11
: :

 

ദൈവത്തിന് മഹത്വം

പ്രാര്‍ത്ഥനയ്ക്കും, സ്തോത്രത്തിനും

ആകയാല്‍ ഈ സംഭവിപ്പാനുള്ള എല്ലാറ്റിനും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നിൽപ്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന് സദാകാലവും ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ  (ലൂക്കൊസ് 21: 36)

PRAYER POINTS - (Serial No. 11)

K1.       യോഹന്നാൻ 17: 23 ദൈവം യേശുവിനെ സ്നേഹിച്ചതുപോലെ നമ്മെയും സ്നേഹിക്കുന്നു എന്ന് ലോകം അറിവാനായി ദൈവം യേശുവിലും യേശു നമ്മിലുമായി നാം ഐക്യത്തിൽ  തികഞ്ഞ വരാകേണ്ടതിനായി പ്രാർത്ഥിക്കാം.

K2.       അപ്പൊ.പ്രവർത്തികൾ 4:30,31 ദൈവം നമുക്ക് കൃപ നല്കിയിട്ട് ദൈവത്തിന്റെ വചനം നാം പൂർണ്ണധൈര്യത്തോടെ പ്രസ്താവിക്കുന്നവരാകുവാൻ ദൈവം പരിശുദ്ധാത്മനിറവ് നമുക്ക് നല്കേണ്ടതിനായി പ്രാർത്ഥിക്കാം.

K3.       അപ്പൊ.പ്രവർത്തികൾ 5:28 നമ്മുടെ ദേശത്തെല്ലായിടവും നാം യേശുവിന്റെ ഉപദേശം കൊണ്ട് നിറയ്ക്കുവാൻ ദൈവം നമ്മെ സഹായിക്കേണ്ടതിനായി പ്രാർത്ഥിക്കാം.

K4.       അപ്പൊ.പ്രവർത്തികൾ 6:3 നമ്മുടെ ജീവിതത്തിൽ ആത്മാവും ജ്ഞാനവും നിറഞ്ഞ് നല്ല സാ ക്ഷ്യമുള്ളവരായി ദൈവത്തിന്റെ പ്രവർത്തികൾ നമ്മെ ഭരമേൽപ്പിക്കാനായി പ്രാർത്ഥിക്കാം.  

K5.       അപ്പൊ.പ്രവർത്തികൾ 6:5 നാമും ദൈവത്താൽ  തെരഞ്ഞെടുക്കപ്പെടുവാനായി നമ്മുടെ ജീവിത ത്തിൽ പരിശുദ്ധാത്മാവും ജ്ഞാനവും നിറഞ്ഞ് നല്ല സാക്ഷ്യമുള്ളവരാകുവാനായി പ്രാർത്ഥി ക്കാം.

K6.       അപ്പൊ.പ്രവർത്തികൾ 6:8 നാം കൃപയും ശക്തിയും നിറഞ്ഞവരായി നമ്മുടെ കൈകളാൽ അത്ഭുതങ്ങളും അടയാളങ്ങളും നടക്കുവാൻ ഇടയാകേണ്ടതിനായി പ്രാർത്ഥിക്കാം.

K7.       അപ്പൊ.പ്രവർത്തികൾ 7:55 നാമെല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി സ്വർഗ്ഗത്തിലേക്ക് ഉറ്റുനോക്കി ദൈവമഹത്വവും ദൈവസന്നിധിയിൽ യേശുവിനെയും കാണുവാൻ കഴിയുന്നവ രാകുവാനായി പ്രാർത്ഥിക്കാം.

K8.       അപ്പൊ.പ്രവർത്തികൾ 9:17 ദൈവം നമ്മുടെ മനകണ്ണുകളെ തുറന്നിട്ട് നാം കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂർണ്ണരായി ജീവിക്കുവാനായി പ്രാർത്ഥിക്കാം. 

K9.       അപ്പൊ.പ്രവർത്തികൾ 13:29 നമ്മെക്കുറിച്ച് തിരുവെഴുത്തുകളിൽ എഴുതിയിരിക്കുന്നതൊ ക്കെയും നമ്മുടെ ജീവിതത്തിൽ തികയ്ക്കുവാൻ ഇടയാകേണ്ടതിനായി പ്രാർത്ഥിക്കാം.

K10. അപ്പൊ.പ്രവർത്തികൾ 13:32 ദൈവം നമ്മുടെ പിതാക്കന്മാരോട് അരുളിച്ചെയ്ത വാഗ്ദത്തങ്ങൾ മക്കളായ നമുക്ക് യേശുക്രിസ്തുവിലൂടെ നിവർത്തിച്ചു തരേണ്ടതിനായി പ്രാർത്ഥിക്കാം.    

K11. അപ്പൊ.പ്രവർത്തികൾ 17:11 നാം തിരുവെഴുത്തുകളെ ദിനംപ്രതി പരിശോധിക്കുന്നവരായിരു ന്നു ദൈവവചനത്തെ പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ട്  ഉത്തമന്മാരാകുവാനായി പ്രാർത്ഥി ക്കാം.

K12. അപ്പൊ.പ്രവർത്തികൾ 20:24 നാം നമ്മുടെ പ്രാണനെ വിലയേറിയതായി എണ്ണാതെ നമ്മുടെ ഓട്ടവും, ദൈവകൃപയുടെ സുവിശേഷത്തിന് സാക്ഷ്യം പറയുവാൻ യേശു തന്ന ശുശ്രൂഷയും തികയ്ക്കേണ്ടവരാകുവാനായി പ്രാർത്ഥിക്കാം.

K13. അപ്പൊ.പ്രവർത്തികൾ 24:3 നാം വളരെ സമാധാനം അനുഭവിച്ചു കൊണ്ട് ദൈവപരിപാലന ത്താൽ പ്രാപിച്ച ഗുണഗണങ്ങളെ ദൈവസന്നിധിയിൽ  പൂർണ്ണനന്ദിയോടെ അംഗീകരിക്കുന്നവ രാകാനായി പ്രാർത്ഥിക്കാം.

K14. അപ്പൊ.പ്രവർത്തികൾ 27:24 നമ്മുടെ ജീവിതയാത്രയിൽ നമ്മോട് കൂടെയുള്ളവരെയൊക്കെയും ദൈവം നമുക്ക് ദാനം നല്കിയിട്ട്, അവർ  ആപത്തനർത്ഥങ്ങളിൽ  നിന്ന് വിടുവിക്കപ്പെടേണ്ടതി നായി പ്രാർത്ഥിക്കാം.

K15. അപ്പൊ.പ്രവർത്തികൾ 28:30 യാതൊരു വിഘ്നവും കൂടാതെ ദൈവരാജ്യം പ്രസംഗിക്കാനും യേശുവിനെക്കുറിച്ച് ഉപദേശിക്കാനും നാം പൂർണ്ണപ്രാഗല്ഭ്യo ഉള്ളവരാകുവാനായി പ്രാർ ത്ഥിക്കാം.