Malayalam Prayer Point - Serial No. 3

Malayalam Prayer Point - Serial No. 3
: :

 

ദൈവത്തിന് മഹത്വം

പ്രാര്‍ത്ഥനയ്ക്കും, സ്തോത്രത്തിനും

ആകയാല്‍ ഈ സംഭവിപ്പാനുള്ള എല്ലാറ്റിനും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നിൽപ്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന് സദാകാലവും ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ  (ലൂക്കൊസ് 21: 36)

PRAYER POINTS - (Serial No. 3)

C1. 2 ശമുവേല്‍ 5:10 നമ്മുടെ ജീവിതത്തില്‍ നാം മേല്‍ക്കുമേല്‍ പ്രബലരായി തീരേണ്ടതിന് സൈന്യ ങ്ങളുടെ ദൈവമായ യഹോവ നമ്മോടുകൂടെ ഉണ്ടാകേണ്ടതിനായി പ്രാർത്ഥിക്കാം.

C2. 2 ശമുവേല്‍ 7:9 നാം സഞ്ചരിക്കുന്ന എല്ലായിടത്തും ദൈവം നമ്മോടുകൂടെ ഇരുന്നു നമ്മുടെ സകല ശത്രുക്കളെയും, ശത്രുതയേയും ഇല്ലാതാക്കേണ്ടതിനായി പ്രാർത്ഥിക്കാം.

C3. 2 ശമുവേല്‍ 22:21 ദൈവം നമ്മുടെ നീതിക്ക് തക്കവണ്ണവും കൈകളുടെ വെടിപ്പിനൊത്ത വണ്ണവും നമുക്ക് പ്രതിഫലംڔതരേണ്ടതിനായി പ്രാർത്ഥിക്കാം.

C4. 1 രാജാക്കന്മാര്‍ 4:29 ശലോമോനെപ്പോലെ നാമും ശ്രേഷ്ഠരാകേണ്ടതിന് ദൈവം നമുക്ക് ജ്ഞാനവും വിവേകവും കടല്‍ക്കരയിലെ മണല്‍പോലെ ഹൃദയ വിശാലതയും നല്‍കേണ്ടതിനായി പ്രാർത്ഥിക്കാം.

C5. 1 രാജാക്കന്മാര്‍ 8:58 നാം ദൈവത്തിന്‍റെ എല്ലാ വഴികളിലും അവന്‍റെ കല്‍പ്പനകളും ചട്ടങ്ങളും വിധികളും പ്രമാണിച്ച് നടക്കേണ്ടതിന് ദൈവം നമ്മുടെ ഹൃദയങ്ങളെ തങ്കലേക്ക് ചായുമാറാ ക്കേണ്ടതിനായി പ്രാർത്ഥിക്കാം.

C6. 1 രാജാക്കന്മാര്‍ 17:14 കലത്തിലെ മാവ് തീര്‍ന്നുപോകാതെയും ഭരണിയിലെ എണ്ണ കുറഞ്ഞു പോകാതെയും ദൈവം  നമ്മുടെ അപ്പത്തെയും വെള്ളത്തെയും (പുറപ്പാട് 23:25) അനുഗ്രഹിക്കേ ണ്ടതിനായി പ്രാർത്ഥിക്കാം.

C7. 2 രാജാക്കന്മാര്‍ 3:17 ബാഹ്യ അടയാളങ്ങള്‍ കാണ്മാനില്ലെങ്കിലും നാം എല്ലാവരും കുടിച്ചു തൃപ്തരാകത്തക്കവണ്ണം നമ്മുടെ സഭയാകുന്ന താഴ്വരയെ പരിശുദ്ധാത്മാവാകുന്ന വെള്ളം കൊണ്ട് നിറക്കേണ്ടതിനായി പ്രാർത്ഥിക്കാം.

C8. 2 രാജാക്കന്മാര്‍ 6:17 ദൈവീകമായ സൂക്ഷിപ്പും കാവലും നമുക്ക് ഉണ്ടാകേണ്ടതിനായി ദൈവം നമുക്ക് ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു നിറയ്ക്കേണ്ടതിനായി പ്രാർത്ഥി ക്കാം.

C9. 1 ദിനവൃത്താന്തം 28:20 ദൈവം നമ്മെ കൈവിടാതെയും ഉപേക്ഷിക്കാതെയും നമ്മോടു കൂടെ ഇരുന്ന് നാം ചെയ്യേണ്ട എല്ലാ വേലകളും നമ്മെക്കൊണ്ട് നിവര്‍ത്തിക്കേണ്ടതിനായി പ്രാർത്ഥി ക്കാം.

C10. 1 ദിനവൃത്താന്തം 29:19 ദൈവം നമുക്ക് ഒരു ഏകാഗ്രഹൃദയം നല്‍കി അവന്‍റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പ്രമാണിച്ചിട്ട് നമ്മുടെ പ്രവര്‍ത്തി നിവര്‍ത്തിക്കേണ്ടതിനായി പ്രാർത്ഥിക്കാം.

C11. 1 ദിനവൃത്താന്തം 29:28 നമ്മുടെ ജീവിതത്തില്‍ നാം നന്നാ വയസ്സുചെന്നവരായി ആയുസ്സും ധനവും മാനവും തികഞ്ഞവരായി മരിക്കേണ്ടതിനായി പ്രാർത്ഥിക്കാം.

C12. 2 ദിനവൃത്താന്തം 5:13 നാം ഉച്ചത്തില്‍ പാടി യഹോവയെ സ്തുതിക്കുമ്പോള്‍ ദൈവത്തിന്‍റെ മന്ദിരമാകുന്ന നമ്മുടെ ശരീരത്തില്‍ ദൈവസാന്നിധ്യം കൊണ്ട് നിറയപ്പെടേണ്ടതിനായി പ്രാർത്ഥിക്കാം.

C13. 2 ദിനവൃത്താന്തം 6:4 നമ്മുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവനാകയാല്‍ ദൈവം നമ്മോട് തിരുവായ്കൊണ്ട് അരുളിചെയ്തതൊക്കെയും തൃക്കൈകൊണ്ട് നിവര്‍ത്തിക്കേണ്ടതിനായി പ്രാർത്ഥിക്കാം.

C14. 2 ദിനവൃത്താന്തം 7:1 ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ കേട്ട് നമ്മുടെ ജീവിതമാകുന്ന യാഗത്തില്‍ പ്രസാദിച്ചിട്ട് ദൈവത്തിന്‍റെ തേജസ്സിനാല്‍ നമ്മെ നിറക്കേണ്ടതിനായി പ്രാർത്ഥിക്കാം.

C15. 2 ദിനവൃത്താന്തം 7:11 നാം ദൈവത്തിന്‍റെ ആലയം ആകത്തക്കവണ്ണം നമ്മില്‍ ഉണ്ടാകുന്ന താല്‍പര്യങ്ങള്‍ എല്ലാം ദൈവം ശുഭകരമായി നിവര്‍ത്തിക്കേണ്ടതിനായി പ്രാർത്ഥിക്കാം.