Malayalam Prayer Point - Serial No. 8
ദൈവത്തിന് മഹത്വം
പ്രാര്‍ത്ഥനയ്ക്കും, സ്തോത്രത്തിനും
ആകയാല്‍ ഈ സംഭവിപ്പാനുള്ള എല്ലാറ്റിനും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നിൽപ്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന് സദാകാലവും ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ (ലൂക്കൊസ് 21: 36)
PRAYER POINTS - (Serial No. 8 )
H1. യെഹസ്ക്കേല്‍ 3:3 നമുക്ക് തേന്‍പോലെ മധുരമായതായി ദൈവം നമുക്ക് തരുന്ന ദൈവ വചനങ്ങള്‍ കൊണ്ട് നമ്മുടെ ഉള്ളം നിറയ്ക്കപ്പെടേണ്ടതിനായി പ്രാർത്ഥിക്കാം.
H2. യെഹസ്ക്കേല്‍ 12:25 നാം ഒരു മത്സരഗൃഹം ആകാതവണ്ണം ദൈവം നമ്മുടെ കാലത്തു തന്നെ താന്‍ ഇച്ഛിക്കുന്ന തന്‍റെ വചനം പ്രസ്താവിച്ചു നിവര്‍ത്തിക്കേണ്ടതിനായി പ്രാർത്ഥിക്കാം.
H3. യെഹസ്ക്കേല്‍ 16:14 നമ്മുടെ കീര്‍ത്തി ദേശത്തെങ്ങും പരക്കത്തക്കവണ്ണം ദൈവം നമ്മെ അലങ്കാരം അണിയിച്ച് നമ്മുടെ ആത്മീക സൗന്ദര്യം പരിപൂര്‍ണ്ണമാക്കേണ്ടതിനായി പ്രാർത്ഥി ക്കാം.
H4. യെഹസ്ക്കേല്‍ 28:12 ദൈവം നമ്മെ ജ്ഞാനസമ്പൂര്‍ണ്ണരും സൗന്ദര്യസമ്പൂര്‍ണ്ണരും ആക്കിയിട്ട് നാം ദൈവത്തിന്‍റെ ഒരു മാതൃകാമുദ്രയാകേണ്ടതിനായി പ്രാർത്ഥിക്കാം.
H5. യെഹസ്ക്കേല്‍ 36:38 ശൂന്യമായി പോയിരുന്ന നമ്മുടെ ആലയങ്ങളെ ഉത്സവങ്ങളിലെ ജനക്കൂട്ടം പോലെ വിശുദ്ധരായ ആത്മാക്കളെ കൊണ്ട് ദൈവം നിറയ്ക്കേണ്ടതിനായി പ്രാർത്ഥിക്കാം.
H6. ദാനിയേല്‍ 12:3 നാം ബുദ്ധിമാന്മാരായി ആകാശമണ്ഡലത്തിന്‍റെ പ്രഭപോലെയും പലരെയും നീതിയിലേക്ക് തിരിക്കുന്നവരായി നക്ഷത്രങ്ങളെപോലെയും എന്നും എന്നേക്കും പ്രകാശിക്കു വാനായി പ്രാർത്ഥിക്കാം.
H7. ഹോശേയ 2:14,15 ദൈവം നമ്മെ വശീകരിച്ച് മരുഭൂമിയില്‍ കൊണ്ടുവന്ന് നമ്മോട് ഹൃദ്യമായി സംസാരിച്ചിട്ട് പ്രത്യാശയുള്ളവരായി നാം ദൈവത്തിന് വിധേയരാകേണ്ടതിനായി പ്രാർത്ഥി ക്കാം.
H8. ഹോശേയ 14:4 ദൈവം നമ്മുടെ പിന്മാറ്റത്തെ ചികിത്സിച്ച് സൗഖ്യമാക്കി ദൈവകോപം നമ്മെ വിട്ടു മാറിയിട്ട് ദൈവം നമ്മെ ഔദാര്യമായി സ്നേഹിക്കേണ്ടതിനായി പ്രാർത്ഥിക്കാം.
H9. ആമോസ് 8:11 അപ്പത്തിനായുള്ള വിശപ്പല്ല വെള്ളത്തിനായുള്ള ദാഹവുമല്ല യഹോവയുടെ വചനങ്ങളെ കേള്‍ക്കേണ്ടതിനായുള്ള വിശപ്പും ദാഹവും തന്നെ ദൈവം നമ്മുടെ മധ്യേ അയക്കേണ്ടതിനായി പ്രാർത്ഥിക്കാം.
H10. യോനാ 4:11 ദൈവസന്നിധിയില്‍ തങ്ങളെതന്നെ താഴ്ത്തി മാനസാന്തരപ്പെടുന്ന നമ്മോടു ദൈവം അയ്യോഭാവം കാട്ടി നമ്മുടെ അകൃത്യങ്ങള്‍ക്കേറ്റവിധം നമ്മെ നശിപ്പിക്കാതിരിക്കേണ്ട തിനായി പ്രാർത്ഥിക്കാം.
H11. മീഖാ 3:8 ദൈവഹിതപ്രകാരമുള്ളവരോട് അവരുടെ അതിക്രമവും പാപവും ഓര്‍പ്പിക്കേണ്ട തിന് ദൈവാത്മാവിനാല്‍ നാം ശക്തിയും ന്യായവും വീര്യവും കൊണ്ട് നിറഞ്ഞിരിക്കുന്നവര്‍ ആകുവാനായി പ്രാർത്ഥിക്കാം.
H12. മീഖാ 4:2 നാം ദൈവത്തിന്‍റെ ആലയത്തിലേക്ക് കയറിച്ചെല്ലുന്നതിനാല്‍ ദൈവം തന്‍റെ വഴികളെ ഉപദേശിച്ചു തന്നിട്ട് നാം ദൈവത്തിന്‍റെ പാതകളില്‍ നടക്കുന്നവരാകുവാനായി പ്രാർത്ഥിക്കാം.
H13. മീഖാ 6:8 ദൈവം നമുക്ക് നല്ലത് എന്തെന്ന് കാണിച്ചു തന്നിട്ട് നാം ദയാതല്പരരായിരുന്ന് ന്യായം പ്രവര്‍ത്തിച്ച് ദൈവസന്നിധിയില്‍ താഴ്മയോടെ നടക്കുന്നവരാകുവാനായി പ്രാർത്ഥിക്കാം.
H14. മീഖാ 7:7,8 നമ്മുടെ രക്ഷയുടെ ദൈവത്തിനായി കാത്തിരുന്നിട്ട് ദൈവം നമ്മുടെ പ്രാര്‍ത്ഥന കേട്ട് ഇരുട്ടത്ത് നമുക്ക് വെളിച്ചമായിട്ട് നമ്മുടെ വീഴ്ചയില്‍ നാം എഴുന്നേല്‍ക്കുന്നവര്‍ ആകുവാനായി പ്രാർത്ഥിക്കാം.
H15. മീഖാ 7:19 ദയയില്‍ പ്രസാദിക്കുന്ന ദൈവം നമ്മോട് കരുണ കാണിച്ചിട്ട് നമ്മുടെ അകൃത്യങ്ങളെ ചവിട്ടികളഞ്ഞ്, നമ്മുടെ പാപങ്ങളെ സമുദ്രത്തിന്‍റെ ആഴത്തില്‍ ഇട്ടുകളകയും ചെയ്യേണ്ടതി നായി പ്രാർത്ഥിക്കാം.
Administrator