Malayalam Prayer Point - Serial No. 13

Malayalam Prayer Point - Serial No. 13
: :

ദൈവത്തിന് മഹത്വം

പ്രാര്‍ത്ഥനയ്ക്കും, സ്തോത്രത്തിനും

ആകയാല്‍ ഈ സംഭവിപ്പാനുള്ള എല്ലാറ്റിനും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നിൽപ്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന് സദാകാലവും ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ  (ലൂക്കൊസ് 21: 36)

PRAYER POINTS - (Serial No. 13)

M1. എഫെസ്യർ 4:12  ദൈവശുശ്രൂഷകരാൽ നാമെല്ലാവരും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുന്നവരാകുവാനായി പ്രാർത്ഥിക്കാം. 

M2. എഫെസ്യർ 5:18-20 നാം പരിശുദ്ധാത്മാവ് നിറഞ്ഞവരായി സ്തുതിസ്തോത്ര ഗീതങ്ങളാലും സങ്കീർത്തനങ്ങളാലും പിതാവായ ദൈവത്തിനു എല്ലായ്പ്പോഴും എല്ലാറ്റിനും വേണ്ടി സ്തോത്രം ചെയ്യുന്നവർ ആകേണ്ടതിനായി പ്രാർത്ഥിക്കാം.

M3.       എഫെസ്യർ 6:18 സകല പ്രാർത്ഥനയാലും യാചനയാലും ഏത് നേരത്തും ആത്മാവിൽ  പ്രാർത്ഥിച്ചും അതിനായി ജാഗരിച്ചുംകൊണ്ട് പ്രാർത്ഥനയിൽ  പൂർണ്ണസ്ഥിരത കാണിപ്പാനായി പ്രാർത്ഥിക്കാം.

M4.       ഫിലിപ്പിയർ 1:4 നമ്മിൽ നല്ല പ്രവർത്തി ആരംഭിച്ച ദൈവം യേശുക്രിസ്തുവിന്റെ നാളോളം ആ പ്രവർത്തിയെ നമ്മിൽ തികയ്ക്കേണ്ടതിനായി പ്രാർത്ഥിക്കാം.

M5.       ഫിലിപ്പിയർ 1:10,11 നാം ക്രിസ്തുവിന്റെ നാളിലേക്ക്  ദൈവത്തിന്റെ മഹത്വത്തിനും പുകഴ്ചയ്ക്കു മായി യേശുക്രിസ്തുവിനാൽ നീതിഫലം നിറഞ്ഞവരായി തീരേണ്ടതിന് പ്രാർത്ഥിക്കാം.

M6.       ഫിലിപ്പിയർ 1:20 ജീവനാലാകട്ടെ മരണത്താലാകട്ടെ ക്രിസ്തു എപ്പോഴും നമ്മിൽ  മഹത്വപ്പെ ടുത്തും എന്നുള്ളതിനാൽ നാം ഒന്നിലും ലജ്ജിച്ചുപോകാതെ പൂർണ്ണധൈര്യമുള്ളവർ ആകുവാ നായി പ്രാർത്ഥിക്കാം.

M7.       ഫിലിപ്പിയർ 3:14,15 പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിനു ആഞ്ഞുംകൊണ്ട് ക്രിസ്തുയേശു വിൽ പരമവിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടുന്നുവെന്നു ചിന്തിക്കാൻ തക്കവണ്ണം നാം തികഞ്ഞവരാകേണ്ടതിനായി പ്രാർത്ഥിക്കാം.

M8.       ഫിലിപ്പിയർ 4:19 ദൈവം നമ്മുടെ ബുദ്ധിമുട്ടൊക്കെയും മഹത്വത്തോടെ തന്റെ ധനത്തിനൊ  ത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്ത് തരേണ്ടതിനായി പ്രാർത്ഥിക്കാം.

M9.       കൊലോസ്യർ 1:10 ദൈവത്തിന്റെ പൂർണ്ണപ്രസാദത്തിനായി നാമെല്ലാവരും കർത്താവിന് യോഗ്യമാകുംവണ്ണം നടന്നു ആത്മീയമായ സകല ജ്ഞാനത്തിലും വിവേകത്തിലും ദൈവ ഇഷ്ടത്തിന്റെ പരിജ്ഞാനം കൊണ്ട് നിറഞ്ഞുവരേണ്ടതിനായി പ്രാർത്ഥിക്കാം.

M10. കൊലോസ്യർ 1:11 സകല സഹിഷ്ണതയ്ക്കും ദീർഘക്ഷമയ്ക്കുമായി ദൈവത്തിന്റെ മഹത്വ ത്തിന്റെ വല്ലഭത്വത്തിനൊത്തവണ്ണം പൂർണ്ണശക്തിയോടെ നാം ബലപ്പെടേണ്ടതിനായി പ്രാർത്ഥിക്കാം. 

M11. കൊലോസ്യർ 1:12 വിശുദ്ധന്മാർക്ക് വെളിച്ചത്തിലുള്ള അവകാശത്തിനായി ഈ ലോകജീവിത ത്തിൽ  ദൈവം നമ്മെ പ്രാപ്തരാക്കേണ്ടതിനായി പ്രാർത്ഥിക്കാം.

M12. കൊലോസ്യർ 1:28 ദൈവം നമുക്ക് യേശുവിനെക്കുറിച്ചുള്ള ഉപദേശങ്ങളും പ്രബോധനങ്ങളും നല്കിയിട്ട് നാം ക്രിസ്തുവിൽ തികഞ്ഞവരായി നിർത്തപ്പെടേണ്ടതിനായി പ്രാർത്ഥിക്കാം.

M13. കൊലോസ്യർ 2:2 നാം സ്നേഹത്തിൽ ഏകീഭവിച്ചിട്ട് ക്രിസ്തു എന്ന ദൈവമർമ്മത്തിന്റെ പരി ജ്ഞാനവും വിവേകപൂർണ്ണതയുടെ സമ്പത്തും പ്രാപിക്കുന്നവരാകേണ്ടതിനായി പ്രാർത്ഥിക്കാം. 

M14. കൊലോസ്യർ 2:3 യേശുവിൽ ഗുപ്തമായിരിക്കുന്ന ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ദൈവം നമുക്ക് നല്കേണ്ടതിനായി പ്രാർത്ഥിക്കാം.

M15.      കൊലോസ്യർ 2:9,10 ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന വാഴ്ചയ്ക്കും അധികാരത്തിനും തലയായ ക്രിസ്തുവിൽ നാം പരിപ്പൂർണ്ണരാകേണ്ടതിനായി പ്രാർത്ഥിക്കാം.