Malayalam Prayer Point - Serial No. 2
ദൈവത്തിന് മഹത്വം
പ്രാര്‍ത്ഥനയ്ക്കും, സ്തോത്രത്തിനും
ആകയാല്‍ ഈ സംഭവിപ്പാനുള്ള എല്ലാറ്റിനും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നിൽപ്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന് സദാകാലവും ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ (ലൂക്കൊസ് 21: 36)
PRAYER POINTS - (Serial No. 2)
B1. ആവര്‍ത്തനപുസ്തകം 28:9 നാം ദൈവത്തിന്‍റെ കല്‍പ്പനകള്‍ പ്രമാണിച്ച് അവന്‍റെ വഴികളില്‍ നടന്നിട്ട് ദൈവം നമ്മോടു സത്യം ചെയ്തതുപോലെ നമ്മെ വിശുദ്ധജനമാക്കേണ്ടതിനായി പ്രാർത്ഥി ക്കാം.
B2. ആവര്‍ത്തനപുസ്തകം 28:11 ദൈവം നമ്മുടെ വേലയൊക്കെയും അനുഗ്രഹിച്ചിട്ട് നമുക്ക് സമൃദ്ധിയു ണ്ടാകുവാന്‍ തന്‍റെ നല്ല ഭണ്ഡാരമായ ആകാശം നമുക്കായി തുറക്കേണ്ടതിനായി പ്രാർത്ഥിക്കാം.
B3. ആവര്‍ത്തനപുസ്തകം 29:8 ദൈവത്തിന്‍റെ വചനങ്ങളെ പ്രമാണിച്ച് നടന്നിട്ട് നാം ചെയ്യുന്നത് ഒക്കെയും ദൈവം നമുക്ക് സാധിപ്പിച്ചു തരേണ്ടതിനായി പ്രാർത്ഥിക്കാം.
B4. ആവര്‍ത്തനപുസ്തകം 33:23 നാം ദൈവപ്രസാദംകൊണ്ട് തൃപ്തരും യഹോവയുടെ അനുഗ്രഹം നിറഞ്ഞവരായി ദൈവരാജ്യം കൈവശമാക്കുവാനായി പ്രാർത്ഥിക്കാം.
B5. ആവര്‍ത്തനപുസ്തകം 33:26 നമ്മുടെ ദൈവത്തെപ്പോലെ മറ്റൊരുത്തനും ഇല്ലാത്തതിനാല്‍ നമ്മുടെ സഹായത്തിനായി ദൈവം ആകാശത്തിലൂടെ തന്‍റെ മഹിമയില്‍ മേഘാരൂഢനായി ڔവരേണ്ടതി നായി പ്രാർത്ഥിക്കാം.
B6. യോശുവ 1:9 നാം ഭയപ്പെടാതെയും ഭ്രമിക്കാതെയും ഉറപ്പും ധൈര്യവും ഉള്ളവരാകേണ്ടതിന്, നാം പോകുന്നിടത്തൊക്കെയും ദൈവമായ യഹോവ നമ്മോടുകൂടെ ഇരിക്കേണ്ടതിനായി പ്രാർത്ഥി ക്കാം.
B7. യോശുവ 3:7 ദൈവം നമ്മോടുകൂടെ ഇരിക്കുന്നു എന്ന് എല്ലാവരും അറിയത്തക്കവണ്ണം ദൈവം നമ്മെ അവരുടെ മുമ്പാകെ വലിയവര്‍ ആക്കേണ്ടതിനായി പ്രാർത്ഥിക്കാം.
B8. യോശുവ 23:15 നമ്മുടെ ദൈവമായ യഹോവ നമ്മോട് അരുളിചെയ്തിട്ടുള്ള എല്ലാ നന്മകളും ഒന്നുപോലും വീഴ്ച വരാതെ നമുക്ക് നല്‍കിതരേണ്ടതിനായി പ്രാർത്ഥിക്കാം.
B9. യോശുവ 24:17 വലിയ അടയാളങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ട് നാം നടക്കുന്ന എല്ലാ വഴികളിലും നമ്മള്‍ കടന്നുപോകുന്ന സകലജാതികളുടെ ഇടയിലും ദൈവം നമ്മെ രക്ഷിക്കേണ്ടതിനായി പ്രാർത്ഥിക്കാം.
B10. ന്യായാധിപന്മാര്‍ 6:9 നമ്മെ പീഡിപ്പിക്കുന്ന എല്ലാവരുടെയും കയ്യില്‍ നിന്ന് ദൈവം നമ്മെ വിടു വിച്ച് സൂക്ഷിക്കേണ്ടതിനായി പ്രാർത്ഥിക്കാം.
B11. ന്യായാധിപന്മാര്‍ 15:19 നമ്മുടെ ആത്മീകദാഹം തീര്‍ന്ന് നാം കുടിച്ച് ചൈതന്യം പ്രാപിച്ച് വീണ്ടും ജീവിക്കേണ്ടതിന് ദൈവം ഒരു ഉറവ നമുക്കായി തുറക്കേണ്ടതിനായി പ്രാർത്ഥിക്കാം.
B12. രൂത്ത് 1:21 ദൈവം നമുക്ക് വിരോധമായി സാക്ഷിക്കുകയും സര്‍വ്വശക്തന്‍ നമ്മെ ദുഃഖിപ്പിക്കുക യും ചെയ്തിട്ട് നാം ഒഴിഞ്ഞവരായി കാണാതവണ്ണം ദൈവം നമ്മെ നിറഞ്ഞവരാക്കി തീര്‍ക്കേണ്ടതി നായി പ്രാർത്ഥിക്കാം.
B13. രൂത്ത് 2:12 നമ്മുടെ ദൈവമായ യഹോവയില്‍ ആശ്രയിച്ച് നാം ചെയ്യുന്ന എല്ലാ പ്രവര്‍ത്തികള്‍ക്കും ദൈവത്തില്‍ നിന്ന് പൂര്‍ണ്ണപ്രതിഫലം വാങ്ങുവാന്‍ ഇടയാക്കേണ്ടതിനായി പ്രാർത്ഥിക്കാം.
B14. 1 ശമുവേല്‍ 2:30 നാം ദൈവത്തെ മാനിക്കുന്നവരായിരുന്ന് നമ്മുടെ ദേശത്ത് നിന്ദിതരാകാതെ ദൈവം നമ്മെ മാനിക്കേണ്ടതിനായി പ്രാർത്ഥിക്കാം.
B15. 1 ശമുവേല്‍ 18:14-16 ദൈവം നമ്മോടുകൂടെ ഉണ്ടായിരുന്നിട്ട് നാം എല്ലാവഴികളിലും ഏറ്റവും വിവേകത്തോടെ നടന്നിട്ട് ജനമൊക്കേയും നമ്മെ സ്നേഹിക്കേണ്ടതിനായി പ്രാർത്ഥിക്കാം.
Administrator