Malayalam Prayer Point - Serial No. 12

Malayalam Prayer Point - Serial No. 12
: :

 

ദൈവത്തിന് മഹത്വം

പ്രാര്‍ത്ഥനയ്ക്കും, സ്തോത്രത്തിനും

ആകയാല്‍ ഈ സംഭവിപ്പാനുള്ള എല്ലാറ്റിനും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നിൽപ്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന് സദാകാലവും ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ  (ലൂക്കൊസ് 21: 36)

PRAYER POINTS - (Serial No. 12)

L1.       റോമർ 4:20,21 ദൈവത്തിന്റെ വാഗ്ദത്തത്തിൽ അവിശ്വാസത്താൽ സംശയിക്കാതെ ദൈവം വാഗ്ദത്തം ചെയ്തത് പ്രവർത്തിപ്പാൻ ശക്തനെന്ന് വിശ്വാസത്തിൽ പൂർണ്ണമായി ശക്തിപ്പെട്ടു ഉറയ് ക്കുവാനായി പ്രാർത്ഥിക്കാം.        

L2.       റോമർ 5:5 ദൈവത്തിന്റെ സ്നേഹം തന്റെ പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിട്ട്  നമ്മുടെ ഹൃദയം ദൈവസ്നേഹത്താൽ  നിറയേണ്ടതിനായി പ്രാർത്ഥിക്കാം.

L3.       റോമർ 8:37 നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാപ്രതികൂലങ്ങളിൽ നിന്നും നമ്മെ സ്നേഹിച്ച ദൈവം മുഖാന്തരം പൂർണ്ണജയം പ്രാപിക്കുവാനായി പ്രാർത്ഥിക്കാം.

L4.       റോമർ 12:2 നാം ഈ ലോകത്തിന് അനുരൂപരാകാതെ മനസ്സുപുതുക്കി രൂപാന്തരപ്പെട്ട് നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം എന്തെന്നു തിരിച്ചറിയേണ്ടതിനായി പ്രാർത്ഥിക്കാം.

L5.       റോമർ 15:14 നാമെല്ലാവരും ദയാപൂർണ്ണരും സകലജ്ഞാനവും നിറഞ്ഞവരുമായി അന്യോന്യം പ്രബോധിപ്പിപ്പാൻ പ്രാപ്തിയുള്ളവരാകേണ്ടതിനായി പ്രാർത്ഥിക്കാം.

L6. 1 കൊരിന്ത്യർ 2:6,7 നാം തികഞ്ഞവരായിട്ട് നമ്മുടെ തേജസ്സിനായി മുൻനിയമിച്ചതും മറഞ്ഞി രുന്നതുമായ ദൈവത്തിന്റെ ജ്ഞാനം നമ്മോടറിയിക്കേണ്ടതിനായി പ്രാർത്ഥിക്കാം.

L7.       1 കൊരിന്ത്യർ 14:26 നമുക്ക് ആത്മീക വർദ്ധനവുണ്ടാകത്തക്കവണ്ണം ദൈവം പരിശുദ്ധാത്മാ വിനാൽ നമ്മുടെ കൂടിവരവുകളിൽ സകല കൃപാവരങ്ങളാലും നമ്മെ നിറയ്ക്കേണ്ടതിനായി പ്രാർത്ഥിക്കാം.

L8.       2 കൊരിന്ത്യർ 3:5,6 നമ്മിൽ നിന്നു തന്നെ വരുംപോലെ വല്ലതും സങ്കൽപ്പിക്കാൻ നാം പ്രാപ്തരല്ലായ്കയാൽ ദൈവം തന്റെ ദാനമായ പ്രാപ്തി നൽകി നമ്മെ പ്രാപ്തരാക്കേണ്ടതിനായി പ്രാർത്ഥിക്കാം.  

L9.       2 കൊരിന്ത്യർ 7:1 ദൈവീക വാഗ്ദത്തങ്ങൾ നമുക്കുള്ളതിനാൽ നാം ജഡത്തിലെയും ആത്മാവി ലെയും സകല കന്മഷവും നീക്കി നമ്മെത്തന്നെ വെടിപ്പാക്കിക്കൊണ്ട് ദൈവഭയത്തിൽ വിശുദ്ധിയെ തികയ്ക്കേണ്ടതിനായി പ്രാർത്ഥിക്കാം. 

L10. 2 കൊരിന്ത്യർ 7:4 നാം മറ്റുള്ളവരെ കുറിച്ച് പ്രശംസിക്കത്തക്കവണ്ണം നമുക്ക് അവരോടുള്ള  പ്രാഗല്ഭ്യം വലുതായിട്ടു സന്തോഷത്തിൽ കവിഞ്ഞവരായി ആശ്വാസം കൊണ്ട് നിറഞ്ഞിരി ക്കുവാൻ  തക്കവണ്ണം ഇടയാകേണ്ടതിനായി പ്രാർത്ഥിക്കാം.  

L11. 2 കൊരിന്ത്യർ 9:8 ശക്തനായ ദൈവം തന്റെ കൃപ നമ്മിൽ പെരുകി, നാം സകല സൽപ്രവർത്തിയിലും വർദ്ധിച്ചുവന്നിട്ട്  സകലത്തിലും എപ്പോഴും പൂർണ്ണ തൃപ്തിയുള്ളവരാകു വാനായി പ്രാർത്ഥിക്കാം.

L12. 2 കൊരിന്ത്യർ 12:9 ദൈവത്തിന്റെ കൃപയാൽ തന്റെ ശക്തി നമ്മുടെ ബലഹീനതയിൽ തികഞ്ഞുവരുന്നതായ ക്രിസ്തുവിന്റെ ശക്തി നമ്മുടെ മേൽ ആവസിക്കേണ്ടതിനായി പ്രാർത്ഥി ക്കാം.

L13. 2 കൊരിന്ത്യർ 12:12 അപ്പോസ്തോലിക ലക്ഷണങ്ങൾ അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവർത്തികളാലും നമ്മിൽ  വെളിപ്പെടുവാൻ  തക്കവണ്ണം നാം പൂർണ്ണ സഹിഷ്ണതയുള്ള വരാകുവാനായി പ്രാർത്ഥിക്കാം.

L14. എഫെസ്യർ 1:3 നാം ആത്മീകരായി തീരേണ്ടതിന് സ്വർഗ്ഗത്തിലെ സകല ആത്മീക അനുഗ്രഹ ങ്ങളാലും ദൈവം ക്രിസ്തുവിൽ നമ്മെ അനുഗ്രഹിക്കേണ്ടതിനായി പ്രാർത്ഥിക്കാം.

L15. എഫെസ്യർ 4:1,2 നമ്മെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാകുംവണ്ണം സൌമ്യതയും ദീർഘ ക്ഷമയും ഉള്ളവരായി പൂർണ്ണ വിനയത്തോടെ നടക്കുന്നവരാകുവാനായി പ്രാർത്ഥിക്കാം.