Malayalam Prayer Point - Serial No. 4

Malayalam Prayer Point - Serial No. 4
: :

ദൈവത്തിന് മഹത്വം

പ്രാര്‍ത്ഥനയ്ക്കും, സ്തോത്രത്തിനും


ആകയാല്‍ ഈ സംഭവിപ്പാനുള്ള എല്ലാറ്റിനും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നിൽപ്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന് സദാകാലവും ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ  (ലൂക്കൊസ് 21: 36)

PRAYER POINTS - (Serial No. 4)

D1.      2 ദിനവൃത്താന്തം 15:15 നാം സത്യം ചെയ്ത് പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണതാല്പര്യത്തോടും യഹോ വയെ അന്വേഷിച്ചിട്ട് നാം അവനെ കണ്ടെത്തി യഹോവ നമുക്കുചുറ്റും വിശ്രാമം നല്‍കേണ്ട തിനായി പ്രാർത്ഥിക്കാം.

D2.      2 ദിനവൃത്താന്തം 29:36 കാര്യം ക്ഷണത്തില്‍ നടന്നിട്ട് നാം സന്തോഷിക്കത്തക്കവണ്ണം ദൈവം നമ്മുടെ ജീവിതത്തിലെ എല്ലാകാര്യങ്ങളും നമുക്ക് ഒരുക്കിത്തരേണ്ടതിനായി പ്രാർത്ഥിക്കാം.

D3.      എസ്രാ 8: 22,31 നാം നമ്മുടെ ദൈവത്തെ അന്വേഷിക്കുന്നവരായിട്ട് ദൈവത്തിന്‍റെ കൈ നമുക്ക് അനുകൂലമായിരുന്ന് ശത്രുവിന്‍റെ കൈയ്യില്‍നിന്നും നമ്മെ കാത്തുസൂക്ഷിക്കേണ്ടതിനായി പ്രാർത്ഥിക്കാം.

D4.      നെഹമ്യാവ് 9:20 നമ്മെ ഉപദേശിക്കേണ്ടതിനായി ദൈവം തന്‍റെ നല്ല ആത്മാവിനെ നമുക്ക് നല്‍കിയിട്ട്  നാം നേര്‍നിലത്തില്‍ (സങ്കീര്‍ത്തനം 143:10) നടത്തപ്പെടേണ്ടതിനായി പ്രാർത്ഥിക്കാം.

D5.      എസ്ഥേര്‍ 2:1, 2 നമ്മുടെ രാജാധിരാജാവായ കര്‍ത്താവിന്‍റെ സന്നിധിയില്‍ ചെല്ലുവാനായി നാം നിയമപ്രകാരമുള്ള നമ്മുടെ ശുദ്ധീകരണകാലം തികയ്ക്കേണ്ടതിനായി പ്രാർത്ഥിക്കാം.

D6.      ഇയ്യോബ് 1:10 നാം ദൈവഭക്തരായിരിക്കാനായി ദൈവം നമുക്കും വീടിനും നമുക്കുള്ള സകലത്തിനും ചുറ്റും വേലികെട്ടി സൂക്ഷിച്ചിട്ട് നമ്മുടെ പ്രവര്‍ത്തിയെ അനുഗ്രഹിക്കേണ്ട തിനായി പ്രാർത്ഥിക്കാം.

D7.      ഇയ്യോബ് 5:26 നാം നമ്മുടെ ജീവിതത്തില്‍ ഫലസമ്പുഷ്ടരായി പൂര്‍ണ്ണ വാര്‍ദ്ധക്യത്തില്‍ മാത്രം മരിക്കാനിടയാകേണ്ടതിനായി പ്രാർത്ഥിക്കാം.

D8.      ഇയ്യോബ് 8:21 ദൈവം നമ്മുടെ അധരങ്ങളെ ഉല്ലാസഘോഷം കൊണ്ട് നിറച്ചിട്ട്  നമ്മുടെ കൂടാര ങ്ങളില്‍ ജയത്തിന്‍റെയും ഉല്ലാസത്തിന്‍റെയും ഘോഷം (സങ്കീര്‍ത്തനം 118:15) ഉണ്ടാകേണ്ടതി നായി പ്രാർത്ഥിക്കാം.

D9.      ഇയ്യോബ് 21:23 നമ്മുടെ ജീവിതത്തില്‍ സ്വൈര്യവും സ്വസ്ഥതയും ഉള്ളവരായി നമ്മുടെ പൂര്‍ണ്ണ ക്ഷേമത്തില്‍ ജീവിച്ച് അവസാനിപ്പാനായി പ്രാർത്ഥിക്കാം.

D10. ഇയ്യോബ് 23:13,14 ദൈവം തിരുവുള്ളത്തിന്‍റെ താല്പര്യപ്രകാരം നമുക്കായി നിയമിച്ചിരിക്കുന്നത് ഒക്കെയും ദൈവം നമുക്ക് നിവര്‍ത്തിച്ചുڔതരേണ്ടതിനായി പ്രാർത്ഥിക്കാം.

D11. സങ്കീര്‍ത്തനം 4:7,8 ദൈവം നമ്മുടെ ഹൃദയത്തില്‍ അധികമായ സന്തോഷം നല്‍കിയിട്ട് നാം നിര്‍ഭയം വസിക്കുമാറായി സമാധാനത്തോടെ കിടന്നുറങ്ങുവാനായി പ്രാർത്ഥിക്കാം.

D12. സങ്കീര്‍ത്തനം 5:7 ദൈവം തന്‍റെ കൃപയുടെ ബഹുത്വം നമുക്ക് നല്‍കിയിട്ട് നാം ദൈവത്തിന്‍റെ ആലയത്തിലേക്ക് ചെന്ന് ദൈവത്തിങ്കലുള്ള ഭക്തിയോടെ ആരാധിക്കുവാനായി പ്രാർത്ഥിക്കാം.

D13. സങ്കീര്‍ത്തനം 16:11 ജീവന്‍റെ വഴി ദൈവം നമുക്ക് കാണിച്ചു തന്നിട്ട് നാം ദൈവസന്നിധിയില്‍ ചെന്ന് അവിടുത്തെ സന്തോഷത്തിന്‍റെ പരിപൂര്‍ണ്ണത അനുഭവിക്കുന്നവര്‍ ആകുവാനായി പ്രാർത്ഥിക്കാം.

D14. സങ്കീര്‍ത്തനം 18:19 ദൈവം നമ്മില്‍ പ്രസാദിച്ചിട്ട് നമ്മെ വിടുവിച്ച് വിശാലതയിലേക്ക് കൊണ്ടു വരേണ്ടതിനായി പ്രാർത്ഥിക്കാം.

D15. സങ്കീര്‍ത്തനം 18:32,33 ദൈവം നമ്മെ ശക്തികൊണ്ട് അരമുറുക്കി നമ്മുടെ വഴികളുടെ കുറവു തീര്‍ത്തിട്ട് നമ്മുടെ കാലുകളെ മാന്‍പേടക്കാലിനു തുല്യമാക്കി നമ്മെ ഗിരികളില്‍ നില്‍ക്കു മാറാക്കേണ്ടതിനായി പ്രാർത്ഥിക്കാം.