Malayalam Prayer Point - Serial No. 6

Malayalam Prayer Point - Serial No. 6
: :

 

ദൈവത്തിന് മഹത്വം

പ്രാര്‍ത്ഥനയ്ക്കും, സ്തോത്രത്തിനും

ആകയാല്‍ ഈ സംഭവിപ്പാനുള്ള എല്ലാറ്റിനും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നിൽപ്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന് സദാകാലവും ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ  (ലൂക്കൊസ് 21: 36)

PRAYER POINTS - (Serial No. 6)

F1. സങ്കീര്‍ത്തനം 107:8,9 നമ്മുടെ വിശപ്പിന് നന്മകൊണ്ട് നമ്മെ നിറച്ചിട്ട് നമ്മുടെ ആര്‍ത്തിക്ക് തൃപ്തി വരുത്തി നാം അവന്‍റെ അത്ഭുതങ്ങളേയും നന്മയെയും ചൊല്ലി സ്തുതിക്കേണ്ടതിനായി പ്രാർത്ഥിക്കാം.

F2. സങ്കീര്‍ത്തനം 119:38 ദൈവത്തോടുള്ള നമ്മുടെ ഭക്തിയെ വര്‍ദ്ധിപ്പിക്കുന്നതായ ദൈവ വചനത്തെ ദൈവം നമുക്ക് നിവര്‍ത്തിച്ചുതരേണ്ടതിനായി പ്രാർത്ഥിക്കാം.

F3. സങ്കീര്‍ത്തനം 126:2 ദൈവം നമ്മില്‍ വന്‍കാര്യങ്ങളെ ചെയ്തിരിക്കയാല്‍ നമ്മുടെ വായില്‍ ചിരിയും നമ്മുടെ നാവിന്മേല്‍ ആര്‍പ്പും നിറഞ്ഞിരിക്കേണ്ടതിനായി പ്രാർത്ഥിക്കാം.

F4. സങ്കീര്‍ത്തനം 133:1-3 സഹോദരസ്നേഹത്തില്‍ നാം ഒത്തൊരുമിച്ച് ജീവിച്ചിട്ട് ദൈവം നമുക്ക് അനുഗ്രഹവും ശാശ്വതമായുള്ള ജീവനും കല്‍പ്പിക്കേണ്ടതിനായി പ്രാർത്ഥിക്കാം.

F5. സങ്കീര്‍ത്തനം 145:13,14 ദൈവം തലമുറ തലമുറയായി നമുക്ക് നിത്യരാജാവായിരിക്കയാല്‍ നമ്മുടെ വീഴ്ചകളില്‍ ദൈവം നമ്മെ താങ്ങിയിട്ട് നമ്മെ നിവര്‍ന്നു നില്‍ക്കുമാറാക്കേണ്ടതിനായി പ്രാർത്ഥിക്കാം.

F6. സങ്കീര്‍ത്തനം 145:18,19 സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക് സമീപസ്ഥനായ ദൈവം തന്‍റെ ഭക്തന്മാരുടെ ആഗ്രഹം സാധിപ്പിച്ച് നമ്മുടെ നിലവിളി കേട്ട് നമ്മെ രക്ഷിക്കേണ്ടതിനായി പ്രാർത്ഥിക്കാം.

F7. സദൃശ്യവാക്യങ്ങള്‍ 24:4 ദൈവം തന്‍റെ പരിജ്ഞാനം നമുക്ക് നല്‍കിയിട്ട് നമ്മുടെ ജീവിതം വിലയേറിയതും മനോഹരവുമായ സകല അനുഗ്രഹങ്ങളാലും നിറഞ്ഞുവരേണ്ടതിനായി പ്രാർത്ഥിക്കാം.

F8. സദൃശ്യവാക്യങ്ങള്‍ 28:20 നാം ദൈവസന്നിധിയില്‍ വിശ്വസ്തരായി ജീവിച്ചിട്ട് ദൈവത്തിന്‍റെ അനുഗ്രഹസമ്പൂര്‍ണ്ണതയാല്‍ ദൈവവിഷയമായി സമ്പന്നരാകേണ്ടതിനായി പ്രാർത്ഥിക്കാം.

F9. സദൃശ്യവാക്യങ്ങള്‍ 30:8 ദാരിദ്ര്യവും സമ്പത്തും ദൈവം നമുക്ക് തരാതെ ഓരോനാളും നിത്യ വൃത്തിക്കു ആവശ്യമായതു തന്നു നമ്മെ പോഷിപ്പിക്കേണ്ടതിനായി പ്രാർത്ഥിക്കാം.

F10.  സഭാപ്രസംഗി 2:26 നാം ദൈവത്തിനു പ്രസാദമുള്ളവരായി ജീവിച്ചിട്ട് ദൈവം നമുക്ക് ജ്ഞാനവും അറിവും സന്തോഷവുംڔനല്‍കേണ്ടതിനായി പ്രാർത്ഥിക്കാം.

F11.  യെശയ്യാവ് 11:9 നാം നമ്മുടെ ജീവിതത്തില്‍ ദോഷകരമായതോ നാശകരമായതോ ഒരിക്കലും ചെയ്യാതവണ്ണം ദൈവത്തിന്‍റെ പരിജ്ഞാനം കൊണ്ട് നമ്മെ പൂര്‍ണ്ണമായി നിറക്കേണ്ടതിനായി പ്രാർത്ഥിക്കാം.

F12.  യെശയ്യാവ് 26:3,4 യഹോവയാം യാഹില്‍ ശാശ്വതമായൊരു പാറയുള്ളതിനാല്‍ സ്ഥിരമാനസ രായി നാം ദൈവത്തില്‍ ആശ്രയം വെച്ചിട്ട് ദൈവം നമ്മെ പൂര്‍ണ്ണസമാധാനത്തില്‍ കാക്കേണ്ട തിനായി പ്രാർത്ഥിക്കാം.

F13.  യെശയ്യാവ് 26:12 നമ്മുടെ സകല പ്രവര്‍ത്തികളെയും ദൈവം നമുക്കുവേണ്ടി നിവര്‍ത്തിച്ചിട്ട് ദൈവം നമുക്ക് സമാധാനം നിയമിച്ചുതരേണ്ടതിനായി പ്രാർത്ഥിക്കാം.

F14.  യെശയ്യാവ് 28:16 വിശ്വസിക്കുന്നവരായ നാം ഓടിപ്പോകാതവണ്ണം ദൈവം നമുക്ക് ഉറപ്പുള്ള അടിസ്ഥാന കല്ലും വിലയേറിയ മൂലക്കല്ലും ആകേണ്ടതിനായി പ്രാർത്ഥിക്കാം.

F15.  യെശയ്യാവ് 31:5 പക്ഷി ചുറ്റിപ്പറന്ന് കാക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ നമ്മെ നശിപ്പി ക്കാതെ കാത്തു രക്ഷിച്ചു പരിപാലിക്കേണ്ടതിനായി  പ്രാർത്ഥിക്കാം.